Should I Hit Him, If He Comes In The Way’: Rishabh Pant, Rohit Sharma's Hilarious Chat Caught In Stump Mic | ശനിയാഴ്ച എഡ്ബാസ്റ്റണില്‍ നടന്ന കളിയില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഇറങ്ങിയത് റിഷഭ് പന്തായിരുന്നു. എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച സര്‍പ്രൈസ് നീക്കം കൂടിയായിരുന്നു ഇത്.രോഹിത്തും ടീമിലേക്കു മടങ്ങിയെത്തിയ വിരാട് കോലിയും ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് റിഷഭ് ക്രീസിലേക്കു വന്നത്. ബാറ്റിങിനിടെ ഇരുവരും തമ്മിലുള്ള രസകരമായ ഒരു സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്റ്റംപ്മൈക്കുകള്‍ ഇവ പിടിച്ചെടുത്തതോടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്
#india #rohithsharma #rishabhpant